Top 5 This Week

Related Posts

 ഗ്യാനേഷ് കുമാറിനെതിരെ പാറ്റകള്‍ പറന്നിറങ്ങി ;  മുംബൈയിലെ ആയിരകണക്കിനുപേര്‍ തെരുവില്‍  പ്രതിഷേധിക്കുന്നു

മുംബൈ:  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) പ്രഖ്യാപിച്ച സമരത്തില്‍  എല്ലാ വിലക്കുകളും മറികടന്ന് ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.   ശിവജി പാര്‍ക്കില്‍   ഒത്തുകൂടാന്‍ പൊലീസ് അനുമതി നിഷേധിച്ചെങ്കിലും, അവിടേക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന്  വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സിനിമാതാരങ്ങള്‍, എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറയില്‍പ്പെട്ട  പതിനായിരങ്ങളാണ്  ഒഴുകിയെത്തിയത്. സമരത്തിനെത്തിയ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉടനെ വിട്ടയച്ചു. ദീപ്കെയെ അറസ്റ്റ് ചെയ്യാനല്ല, ചായകുടിക്കാന്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 

സംഘര്‍ഷം ഒഴിവാക്കി സമാധാനപരമായി സമരം നടത്താന്‍ സൗകര്യമൊരുക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളെ തടയാതിരുന്നതിന് വിദ്യാര്‍ഥികളും യുവാക്കളും റോസാപ്പൂക്കള്‍ നല്‍കിയും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടും മുംബൈ പൊലീസിന് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.

ഗ്യാനേഷ് കുമാര്‍ രാജിവെക്കുക, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുക, 2023 ലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമനത്തിന് കൊണ്ടുവന്ന നിയമം റദ്ദ് ചെയ്യുക, എസ്ഐആറിനു മുന്പുള്ള വോട്ടര്‍ പട്ടിക പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ,ിജെപി ഉയര്‍ത്തിയിരിക്കുന്നത്.  എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍.

ഒക്ടോബര്‍ അവസാനത്തോടെ ജന്തര്‍ മന്തറില്‍ സമാപിക്കുന്ന രീതിയിലാണ് സിജെപി പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിനിടെ ഡല്‍ഹിയില്‍ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലും ശക്തമായ പ്രതിഷേധം അരങ്ങേറി. പലേടത്തും പോലീസ് തടസ്സങ്ങള്‍ നീക്കി നൂറുകണക്കിനുപ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. സിപിഎം അഖിലേന്ത്യ സെക്രട്ടറി എംഎ ബേബി എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. 

ഗ്യാനേഷ്കുമാറിനെ രാജിവയ്പിക്കുന്നതിന് നിര്‍ബന്ധിതനാക്കുംവിധം പ്രക്ഷോഭത്തിനാണ് പ്രതിപക്ഷവും സിജെപിയും തയ്യാറെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles